Malayalam Pallikkoodam

സ്കൂളിലും വീട്ടിലും കിട്ടാത്ത അനുഭവങ്ങളുടെ ലോകമാണ് മലയാളം പള്ളിക്കൂടം കുട്ടികൾക്ക് ഒരുക്കിക്കൊടുക്കുന്നത്

]p-Xn-b- A-[y-b-\- h-À-jt¯¡p-Å
{]thi-\w-
B-cw-`n-¨n-cn-¡p-¶p-

ജൂൺ 2 ന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്ക് പ്രവേശനം ആരംഭിച്ചു. ഓൺലൈനായി അപേക്ഷിക്കാൻ www.malayalampallikkoodam. com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷകൾ മെയ് 31 നകം ഇമെയിലോ നേരിട്ടോ സമർപ്പിക്കണം. അപേക്ഷാ ഫീസ് - 200/- രൂപ
GPay ആയി അടയ്ക്കാം. GPay നമ്പർ - 9447429221

BapJw

കേരളീയ പാരമ്പര്യത്തെയും സംസ്കാരത്തെയും കൂട്ടുപിടിച്ചുകൊണ്ട്, കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുന്നതിനായി കവി വി.മധുസൂദനൻ നായരുടെ ആശയത്തിൽ, 2014 ചിങ്ങം 1ന് തലസ്ഥാന നഗരിയിൽ മലയാളം പള്ളിക്കൂടം ആരംഭിച്ചു.  മലയാളം പഠിക്കാൻ ആഗ്രഹിക്കുകയും എന്നാൽ തങ്ങൾ പഠിക്കുന്ന സ്കൂളിൽ അതിന് അവസരമില്ലാതെ വരികയും ചെയ്ത നൂറുകണക്കിന് കുട്ടികളാണ് പള്ളിക്കൂടത്തിലെ വിദ്യാർത്ഥികൾ. ഒ.എൻ.വി.കുറുപ്പ്, സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, കാനായി, വിഷ്ണു നാരായണൻ നമ്പൂതിരി, പെരുമ്പടവം ശ്രീധരൻ, ഡോ.ജോർജ്ജ് ഓണക്കൂർ, പ്രഭാവർമ്മ, ഡോ.ഡി.ബാബു പോൾ, ഡോ.അച്യുത് ശങ്കർ, ആർട്ടിസ്റ്റ് ഭട്ടതിരി എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തിലാണ് പള്ളിക്കൂടം ആരംഭിച്ചത്.

]m-Ty-]-²-Xn-

ക്ലാസ്സ്മുറിക്കു പുറത്തെ പഠനം പള്ളിക്കൂടത്തിന്റെ പ്രധാന സവിശേഷതയാണ്. തൊട്ടറിഞ്ഞു പഠിക്കുക, അനുഭവിച്ചു പഠിക്കുക എന്ന പാധ്യപദ്ധതിയുടെ ഭാഗമായി ഓരോ സെമസ്റ്ററിലും ഓരോ പഠനയാത്രകൾ സംഘടിപ്പിക്കുന്നു. ഗ്രാമയാത്ര, വയൽയാത്ര, പുഴയാത്ര, വനയാത്ര, സാംസ്കാരിക യാത്ര എന്നീ വിഭാഗങ്ങളിലായി ഓരോ വർഷവും മൂന്നു യാത്രകൾ വീതം നടത്തിവരുന്നു. ഒ.വി.വിജയന്റെ മണ്ണായ പാലക്കാട് തസ്രാക്കിലേക്കും തിരൂർ തുഞ്ചൻ പറമ്പിലേക്കുംനടത്തിയ യാത്രകൾ സാംസ്കാരികവകുപ്പിന്റെ പിന്തുണയോടെയായിരുന്നു. ഓരോ യാത്രകൾക്കുമൊടുവിൽ കുട്ടികൾ തങ്ങളുടെ യാത്രാപുസ്തകം എഴുതുന്നു. “നാഞ്ചിനാട്ടിലേക്കൊരു യാത്ര’ എന്ന പേരിൽ 2023 ഫെബ്രുവരിയിൽ നടത്തിയ പഠനയാത്രയിൽപഴയ തിരുവിതാംകൂറിന്റെ മണ്ണും മലകളും പുഴകളും കൊട്ടാരങ്ങളുംകുട്ടികൾ അടുത്തറിഞ്ഞു.

{]-kn-²o-I-c-W-§-Ä-

മലയാളത്തിന്റെ നാട്ടുരുചികൾ അനുഭവിക്കാനും ഇവിടെ അവസരമുണ്ട്. ചുരുക്കത്തിൽ സ്കൂളിലും വീട്ടിലും കിട്ടാത്ത അനുഭവങ്ങളുടെ ലോകമാണ് മലയാളം പള്ളിക്കൂടം കുട്ടികൾക്ക് ഒരുക്കിക്കൊടുക്കുന്നത്